സ്‌കൂട്ടറിന്റെ സീറ്റ് കുത്തി തുറന്ന് പണവും മദ്യവും കവര്‍ന്ന സംഭവം ; മൂന്നുപേര്‍ അറസ്റ്റില്‍
arrested

കൊല്ലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് 3000 രൂപയും 2 കുപ്പി വിദേശമദ്യവും കവര്‍ന്ന മൂന്ന് യുവാക്കളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേവിള കട്ടിയില്‍ കിഴക്കതില്‍ വിശാഖ് (18), കുറ്റിയില്‍ തൊടിയില്‍ ചിന്നുഭവനില്‍ അജിത്ത് (19), ഇരവിപുരം വാളത്തുംഗല്‍ കട്ടിയില്‍ പുത്തന്‍ വീട്ടില്‍ നീലകണ്ഠന്‍ (18) എന്നിവരാണ് പിടിയിലായത്.


തെക്കേവിള സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടത്തിയത്. മദ്യക്കുപ്പി മോഷ്ടിച്ച ശേഷം നവമാദ്ധ്യമത്തില്‍ ചിത്രം പങ്കുവച്ചതാണ് ഇവരെ പിടികൂടാന്‍ സഹായകരമായത്.

Share this story