റോഡിലൂടെ നടന്നുപോവുകയായിരുന്ന എട്ടുവയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവം ; യുവാവിന് അഞ്ചു വര്‍ഷം തടവു ശിക്ഷ
Thu, 26 Jan 2023

എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും 15000 രൂപയും പിഴ ശിക്ഷ. പാമ്പാടുംപാറ പുതുക്കാട് കോളനി നിവാസി മനോജിനെയാണ് കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിന് ആസ്പദമായ അതിക്രമം നടന്നത്.കട്ടപ്പന ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ആണ് വിധി പറഞ്ഞത്. പോക്‌സോ വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ഐപിസി വകുപ്പുപ്രകാരം രണ്ടുവര്‍ഷം കഠിനതടവും 5000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. റോഡിലൂടെ നടന്നുപോവുകയായിരുന്ന എട്ടുവയസുകാരിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.