യുവാവിനെ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ സംഭവം: അന്വേഷണം ഊര്‍ജിതം
police8
ഇര്‍ഷാദിന്റെ മാതാവ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യും.

കോഴിക്കോട് പന്തീരിക്കരയില്‍ സ്വര്‍ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ ചോദ്യം ചെയ്തു വിട്ടയച്ചു. ഭര്‍ത്താവിനെ ദുബായില്‍ ചിലര്‍ ബന്ദിയാക്കിയെന്നും ഇര്‍ഷാദ് സ്വര്‍ണ്ണം നല്‍കിയാല്‍ മാത്രമേ ഭര്‍ത്താവിനെ വിട്ടു നല്‍കുകയുള്ളൂ എന്നും ഇര്‍ഷാദിന്റെ മാതാവിനോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലായ ഷമീര്‍ നല്‍കിയ മൊഴിയിലെ യുവാവിനെയുമാണ് ചോദ്യം ചെയ്തത്.
പേരാമ്പ്ര എ. എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയില്‍ ഉള്ള സംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിനെ ലഭിച്ച സൂചന. ഇര്‍ഷാദിന്റെ മാതാവ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യും.

Share this story