ഹര്‍ത്താല്‍ തുടങ്ങി ; സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തില്‍ ; കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നു
ksrtc

ദേശീയസംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി വൈകീട്ട് ആറുവരെയാണ്  ഹര്‍ത്താല്‍. നിലവില്‍ വാഹനങ്ങള്‍ തടയുന്നതടക്കം അക്രമ സംഭവങ്ങള്‍ എങ്ങും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലുണ്ട് . 

എന്നാല്‍ ചില ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ തടഞ്ഞു. കാട്ടാക്കട ബസ്റ്റാന്‍ഡ് മുന്നിലും ബസ് സ്റ്റേഷനിലും എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി ബസുകള്‍ തടഞ്ഞിരിക്കുകയാണ്. കൂടുതല്‍ പൊലീസെത്തി ഇവരെ മാറ്റാനുള്ള ശ്രമം തുടങ്ങി

Share this story