ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നു

arif mohammad khan governor

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നു.ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമവകുപ്പ് തയ്യാറാക്കി തുടങ്ങി. അടുത്താഴ്ചയോടെ ബില്‍ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് നിയമം തയ്യാറാക്കുന്നത്. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും ചെലവ് കണ്ടെത്തുക.
 കഴിഞ്ഞ ദിവസം പുറത്തുവന്ന കത്ത് ഗവര്‍ണറെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് രാജ്ഭവന്റെ വിലയിരുത്തല്‍. നിയമനങ്ങള്‍ക്കായി ഗവര്‍ണര്‍ വഴിവിട്ട് ഇടപെട്ടെന്ന് തെളിയിക്കാനാണ് ഇടതുപക്ഷ മുന്നണിയുടെ ശ്രമം.
രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു 2020 ഡിസംബര്‍ 29നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് അധികൃതര്‍ പുറത്തുവിട്ടിരുന്നു.

Share this story