ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; തെളിവുകളും മുഖ്യമന്ത്രിയുടെ കത്തും പുറത്തുവിട്ടേക്കും
arif mohammad khan governor

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നാണ് രാജ്ഭവന്റെ ഔദ്യോഗിക അറിയിപ്പ്. തിരുവനന്തപുരത്ത് എത്തുമ്പോള്‍ സര്‍ക്കാരിനെതിരായ തന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും പുറത്തുവിടുമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. സവിശേഷ രാഷ്ട്രീയസാഹചര്യത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയതും ചര്‍ച്ചയായിരുന്നു. തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് പ്രാദേശിക നേതാവ് മണികണ്ഠന്റെ വീട്ടില്‍ വെച്ചാണ് കൂടികാഴ്ച്ച നടത്തിയത്. ഏകദേശം അരമണിക്കൂര്‍ നീണ്ട കൂടികാഴ്ച്ചയ്ക്ക് ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.

Share this story