തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

google news
auto driver

തൃശൂര്‍ പട്ടിക്കാട് മുടിക്കോട് സെന്ററില്‍ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍ സന്തോഷാണ് മരിച്ചത്. ഇന്നലെ രാത്രി 7നായിരുന്നു സംഭവം.പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ വരികയായിരുന്ന ഓട്ടോയ്ക്കു മുന്നിലേക്ക് ബസ് സ്‌റ്റോപ്പിന് സമീപം നിന്നിരുന്ന തെരുവുനായ ചാടുകയായിരുന്നു. തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും സാരമായി പരുക്കേറ്റ സന്തോഷിനെ രാത്രി 9.30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഓട്ടോയില്‍ നഗരത്തിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനത്തിലെ മരുന്നു വിതരണ ജോലി ചെയ്യുന്ന സന്തോഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. വാഹനം മറിഞ്ഞ് അടില്‍പ്പെട്ട സന്തോഷിനെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. അമ്മ: ജാനകി, ഭാര്യ: ഷിംജ, മക്കള്‍: ആദിത്യ, ആദിദേവ്.

Tags