കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ സംസ്‌കാരം ഇന്ന് ; കടുവയ്ക്കായി അന്വേഷണം തുടരുന്നു
Sat, 14 Jan 2023

വയനാട് പുതുശ്ശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ വനപാലകര്‍ നടത്തിയ തെരച്ചിലില്‍ കടുവയെ കണ്ടെത്താനായിരുന്നില്ല. കാല്‍പ്പാടുകള്‍ കാണുന്നുണ്ടെങ്കിലും വയലുകളും കുന്നുകളും നിറഞ്ഞ പ്രദേശത്ത് കടുവയുടെ സഞ്ചാര പാത കണ്ടെത്താനാവാത്തതാണ് പ്രതിസന്ധി. മേഖലയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. കടുവ ജനവാസ മേഖലയില്‍ തന്നെയുണ്ടെന്നാണ് നിഗമനം
കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. പുതുശ്ശേരി സെന്റ് തോമസ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30 നാണ് ചടങ്ങുകള്‍.