17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും
rape
മറ്റു പ്രതികളെ കണ്ടെത്തുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഇരുവരേയും പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും.

തൊടുപുഴയില്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ കുമാരമംഗലം സ്വദേശി ബേബി, പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സന്‍ എന്നിവരെയാണ് പൊലീസ്, കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഇരുവരേയും പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും. പത്തു പ്രതികളുള്ള കേസില്‍ പെണ്‍കുട്ടിയുടെ അമ്മ അടക്കം 8 പേര്‍ അറസ്റ്റിലായിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടന്ന കുറ്റകൃത്യമായതിനാല്‍ പ്രതികള്‍ക്കെതിരെ 7 കേസുകളാണ് തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Share this story