മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

court

കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായ പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ നാലു പ്രതികളെയും ഒരാഴ്ചത്തേയ്‌ക്കെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരിക്കും പൊലീസിന്റെ ആവശ്യം
പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം തേവരയിലെ ബാറിലടക്കം തെളിവെടുപ്പു നടത്തും. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരായ വകുപ്പുകള്‍. എക്‌സൈസ് വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ഡാന്‍സ് ബാറെന്ന രീതിയില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാറിനെതിരെ കേസെടുത്തിട്ടുണ്ട്. ബാറില്‍ രാസലഹരിമരുന്നുപയോഗം നടന്നോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമയിക്കുകയാണ്.

Share this story