ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ദുരുദ്ദേശപരം: ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
മാര്‍ ജോസഫ് പാംപ്ലാനി സിറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറി
മതങ്ങള്‍ നോക്കി വ്യക്തികളെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തിന് അപകടമാണെന്നും മാര്‍ ജോസഫ് പാംപ്ലാനി

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ദുരുദ്ദേശപരമെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രചാരണം ആനാവശ്യമാണ്. മതങ്ങള്‍ നോക്കി വ്യക്തികളെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തിന് അപകടമാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
സഭാ സ്ഥാനാര്‍ത്ഥിയെന്ന തരത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രസ്താവന നടത്തുന്നതില്‍ സഭയ്ക്ക് ദുഃഖമുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന ലിസി ആശുപത്രിയെ മത സ്ഥാപനമായി ബ്രാന്റ് ചെയ്യുന്നതില്‍ അവിവേകമുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കത്തോലിക്ക സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വ്യക്തികള്‍ക്ക് അവരുടെ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യാം. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വോട്ടുചെയ്യാന്‍ ഇപ്പോള്‍ പറയേണ്ട സാഹചര്യമില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

Share this story