മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങള്‍ക്കിടെ ഇന്ന് മന്തിസഭായോഗം ചേരും
Wed, 15 Jun 2022

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം ചര്‍ച്ചയായേക്കും.
മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങള്‍ക്കിടെ ഇന്ന് മന്തിസഭായോഗം ചേരും. കൊവിഡ് പ്രതിരോധ നടപടി തീരുമാനിക്കും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം ചര്‍ച്ചയായേക്കും. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവും ചര്‍ച്ചയാകും. സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ എല്‍ഡിഎഫ് ജില്ലകളില്‍ വിശദീകരണ യോഗങ്ങളും റാലികളും നടത്തും. ഈ മാസം 21 മുതല്‍ യോഗങ്ങള്‍ നടക്കും
വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. വഴിയില്‍ നിന്ന് ഇപി പ്രതിരോധം തീര്‍ത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തന്റെ നേര്‍ക്ക് വന്നവരെ തടഞ്ഞത് ജയരാജന്‍ ആണെന്ന് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.