പ്രതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
death
സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ അക്രമിച്ച കേസിലെ പ്രതിയാണ് സുബിന്‍.
പ്രതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി സുബിന്‍ (25) ആണ് മരിച്ചത്. സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ അക്രമിച്ച കേസിലെ പ്രതിയാണ് സുബിന്‍.
അരുവിപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലെ കിണറ്റിലാണ് സുബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസമായി സുഹൃത്തായ സുജിത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിുന്നു സുബിന്‍. കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് കരുതുന്നത്.
 

Share this story