സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ കോഴിക്കോട് നടക്കും

kalolsavam

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട് നടക്കും. കോഴിക്കോട്ടെ വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. 

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും 14,000 കലാകാരന്മാരാണ് കലോത്സവത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് എത്തുക.കൊവിഡ് കാലത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് കുട്ടി കലാകാരന്മാര്‍ കലോത്സവ വേദിയിലേക്കെത്തുന്നത്. ആകെ 25 വേദികളിലായാവും കലാപരിപാടികള്‍ അരങ്ങേറുക. ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലുമാണ് മത്സരിക്കാനാവുക. 

60മത് സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയാണ് കിരീടം നേടിയത്.

Share this story