സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് നടക്കും, കായിക മേള തിരുവനന്തപുരത്തും
sivan kutty
അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് നടക്കും. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടത്താനാണ് തീരുമാനമായത്. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് നടക്കും. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. എന്നാല്‍ ലിംഗസമത്വ യൂണിഫോം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടിയാലോചനകള്‍ക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്‌സഡ് സ്‌കൂളുകള്‍ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിര്‍ദ്ദേശിച്ചാല്‍ മാത്രം മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റും.

Share this story