ഫിഷറീസ് സര്‍വകലാശാല വി.സി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

high court

ഫിഷറീസ് സര്‍വകലാശാല വി.സി ഡോ. കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് വിധി പറയുന്നത്. 

യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നിയമനം നടത്തിയതെന്നാരോപിച്ച് കടവന്ത്ര സ്വദേശിയായ ഡോ. കെ.കെ. വിജയന്‍ അടക്കം നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പറയുക.
സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിര്‍ദേശിച്ചത് സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സെര്‍ച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. 

Share this story