ഗവര്‍ണര്‍ ഉത്തരവാദിത്വം നിറവേറ്റുമെന്നാണ് കരുതുന്നത് ; മന്ത്രി പി രാജീവ്

p rajeev

സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആരാകണമെന്നതു തീരുമാനിക്കാനാണ് ഓര്‍ഡിനന്‍സെന്നും അതിനാല്‍ ഭരണഘടനാ ചുമതലയുള്ള ഗവര്‍ണര്‍ ഉത്തരവാദിത്വം നിറവേറ്റുമെന്നാണ് കരുതുന്നതെന്നും മന്ത്രി പി രാജീവ്.

ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരല്ല. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ എങ്ങനെയാകണം എന്നു തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
കലാമണ്ഡലം ചാന്‍സലര്‍ പദവി നീക്കിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന ഗവര്‍ണറുടെ പ്രതികരണത്തോട് നടപടിക്രമം അനുസരിച്ച് അറിയിക്കേണ്ടതില്ലെന്നായിരുന്നു പി രാജീവിന്റെ മറുപടി. പുതിയ ചാന്‍സലര്‍ ഉടന്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
 

Share this story