സംസ്ഥാനത്ത് നികുതി നിരക്കുകള്‍ പരിഷ്‌കരിക്കുമെന്ന സൂചന നല്‍കി ധനമന്ത്രി
Wed, 18 Jan 2023

സംസ്ഥാനത്ത് നികുതി നിരക്കുകള്‍ പരിഷ്‌കരിക്കുമെന്ന സൂചന നല്‍കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ചരക്ക് സേവന നികുതി വകുപ്പ് പുനസംഘടയും യാഥാര്‍ത്ഥ്യമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം കിഫ്ബി വഴിയുള്ള വിപുലമായ പദ്ധതി പ്രഖ്യാപനങ്ങള്‍ ഇത്തവണ ബജറ്റില്‍ ഉണ്ടാകില്ലെന്നാണ് സൂചന.
സാമ്പത്തിക ഞെരുക്കമാണ് സംസ്ഥാനത്ത്. വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും നടപടികളും ബജറ്റിലുണ്ടാകുമെന്ന സൂചനയാണ് ധനമന്ത്രി നല്‍കുന്നത്.