ഡീസല്‍ പ്രതിസന്ധി; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇന്നും മുടങ്ങും

google news
ksrtc
ഡീസല്‍ക്ഷാമം കാരണം കെഎസ്ആര്‍ടിസിയുടെ സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ ബുധനാഴ്ച വരെയാണ്

ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കും. ഡീസല്‍ക്ഷാമം കാരണം കെഎസ്ആര്‍ടിസിയുടെ സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ ബുധനാഴ്ച വരെയാണ്. ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകളെ നിരത്തിലിറങ്ങൂ. ഇന്നലെ അഞ്ഞൂറോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ചയോടെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു.

നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസല്‍ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സര്‍വീസുകള്‍ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സി.എം.ഡി എടുത്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമാവധി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ഡീസല്‍ ഉപഭോഗം കിലോമീറ്റര്‍ ഓപറേഷന്‍ എന്നിവ കുറച്ച് വരുമാനമില്ലാത്ത സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും ഒഴിവാക്കിയും ഡീസല്‍ ക്ഷാമത്തെ നേരിടാനാണ് കെ.എസ്.ആര്‍.ടി.സി ശ്രമം.

Tags