യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടില്‍ കയറി തല്ലുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ഭീഷണി മുഴക്കിയതായി പരാതി
dyfi
ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറര്‍ ബി.അനൂബാണ് ഏലപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. 

യൂത്ത് കോണ്‍ഗ്രസുകാരെ മുഴുവന്‍ വീട്ടില്‍ കയറി തല്ലുമെന്ന് ഡിവൈഎഫ്‌ഐ നേതാവ്  ഭീഷണി മുഴക്കിയെന്ന് പരാതി. ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറര്‍ ബി.അനൂബാണ് ഏലപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. 

ഏലപ്പാറയില്‍ സിപിഎംഡിവൈഎഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെയാണ് അനൂബിന്റെ പ്രസംഗം. അനൂബിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ബിജോ മാണി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

Share this story