തരൂര്‍ ഇന്ന് മലപ്പുറത്ത് ; ലീഗ് നേതാക്കളെ കാണും

shashi tharoor

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഇന്ന് മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പാണക്കാട് വച്ച് ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ കാണും.
ഡി.സി.സി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായും തരൂര്‍ കൂടിക്കാഴ്ച നടത്തും. ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമായി തരൂര്‍ സംവദിക്കും. പരസ്യപ്രതികരണം വിലക്കിയ കെ.പി.സി സി, തരൂര്‍ വിവാദത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. 

എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതിന് പിന്നാലെ കേരളത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് തരൂരിന്റെ മലബാര്‍ പര്യടനം.

Share this story