താമരശ്ശേരിയിൽ അഞ്ച് കിലോ പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ
tobacco products

കോഴിക്കോട്: താമരശ്ശേരിയിൽ പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശ്ശേരി കുടുക്കിലുമാരം കയ്യേലികുന്നുമേൽ നാസർ ആണ് പിടിയിലായത്. അഞ്ച് കിലോ പുകയില ഉത്പന്നങ്ങളാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

എക്സൈസ് താമരശ്ശേരി കുടുക്കിലുമാരം ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നാസറിനെതിരെ കോട്പ ആക്ട് പ്രകാരം കേസ്സ് എടുത്ത എക്സൈസ് പിഴയീടാക്കി. താമരശ്ശേരി എക്സ്സൈസ് റേഞ്ച്, എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ കെ. ഷാജിയുടെ നേതൃത്വത്തിലാണ് കൈവശം വച്ച പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.പ്രിവന്റീവ് ഓഫീസർ വസന്തൻ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നൗഷീർ, റബിൻ, സുമേഷ്, വനിതാ ഓഫീസർ അഭിഷ, ഡ്രൈവർ കൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരിന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
 

Share this story