തലശേരിയില്‍ കാറില്‍ ചാരിനിന്ന നാടോടി ബാലനെ ചവുട്ടിതെറിപ്പിച്ച കേസില്‍ കുറ്റപത്രപത്രം സമര്‍പ്പിച്ചു
Thalassery

തലശേരി: തലശേരി നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മണവാട്ടി ജങ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയ കാറില്‍ ചവുട്ടി നിന്നതിന് രാജസ്ഥാന്‍ സ്വദേശിയായ  ആറുവയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതിക്കെതിരെ  ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു . അറസ്റ്റിലായ പൊന്ന്യം പാലത്ത് മുഹമ്മദ് ഷിഹാദിനെ(23)തിരായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇയാള്‍ക്കെതിരെ നരഹത്യാശ്രമത്തിനാണ്  പൊലിസ് കേസെടുത്തിരുന്നത്.  നരഹത്യാശ്രമ കേസിലാണ് കുറ്റപത്രം  നല്‍കിയത്. കുട്ടിയാണെന്ന പരിഗണനപോലും നല്‍കാതെയുള നരഹത്യാശ്രമമെന്ന് കുറ്റ പത്രത്തില്‍  ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്.  തലശ്ശേരി സി ജെ എം കോടതിയിലാണ്  കുറ്റപത്രം നല്‍കിയത്.റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത് ക്രൈം ബ്രാഞ്ച് എസി പി കെ വി ബാബുവിന്റെ നേതൃത്വത്തിലാണ് ലോക്കല്‍പൊലിസില്‍ നിന്നും കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയത്. സാധാരണയായി തൊണ്ണൂറ് ദിവസത്തിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാറുള്ളതെങ്കിലും സംസ്ഥാനമാകെ കോളിളക്കം സൃഷ്ടിച്ച കേസായതിനാല്‍  ക്രൈം ബ്രാഞ്ച് അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Share this story