സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം : തലശ്ശേരിയില്‍ എസ്.ഡി.പി.ഐക്കാരന്റെ വീട്ടിൽ റെയ്ഡ് നടത്തി
Thalassery

തലശേരി: സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നൊട്ടരയുടെ കൊലപാതക കേസിലെ പ്രതികളുമായി സോഷ്യൽ മീഡിയയിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന തലശേരി സ്വദേശിയായ എസ്.ഡി.പി.ഐക്കാരന്റെ വീട്ടിൽ കർണാടക എ.ടി.എസും തലശേരി പൊലിസും സംയുക്തമായി റെയ്ഡ് നടത്തി.

തലശേരി പാറാലിലാണ് ആബിദെന്ന യുവാവിന്റെ വീട്ടിൽ റെയ്ഡു നടത്തിയത്. കീഴന്തി മുക്കിലെ കോഴി കച്ചവടക്കാരനാണ് ആബിദ് തീവ്രവാദ ആശയങ്ങൾ പ്രചരിപിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇയാൾ അംഗമാണെന്ന സുചനയെ തുടർന്നാണ് ഇന്ന് രാവിലെ മുതൽ റെയ്ഡ് നടത്തിയത്. ആബിദിന്റെ വീട്ടിൽ നിന്നും ലാപ്ടോപുകളും മറ്റു രേഖകളും കണ്ടെത്തിയിട്ടുണ്ട് ഇയാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു .

എന്നാൽ തലശേരിയിൽ നടന്ന റെയ്ഡിന് സുള്ള്യ കൊലപതകവുമായി ബന്ധമില്ലെന്നും സ്വാഭാവിക അന്വേഷണത്തിന്റെ ഭാഗമാണെന്നുംതലശേരി സി.ഐ അറിയിച്ചു.

Share this story