ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ്; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
swapna
രഹസ്യമൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. 

മുന്‍ മന്ത്രി കെടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് രാവിലെ ഹര്‍ജി പരിഗണിക്കുക. രഹസ്യമൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. 

മുഖ്യമന്ത്രിയും കുടുംബവും മുന്‍ മന്ത്രിമാരും അടക്കം കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കോടതിയില്‍ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താന്‍ മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും ഹര്‍ജിയില്‍ സ്വപ്ന ആരോപിച്ചിട്ടുണ്ട്.

Share this story