നിരവധി ലഹരിക്കടത്ത് കേസുകളിലെ പ്രതി തിരുവനന്തപുരത്ത് പിടിയില്‍

arrested

നിരവധി ലഹരിക്കടത്ത് കേസുകളിലെ പ്രതി തിരുവനന്തപുരത്ത് പിടിയില്‍. വെഞ്ഞാറമൂട് സ്വദേശി ദിലീപിനെയാണ് വീട്ടില്‍ നിന്നും പൊലീസ് പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും ആറ് ബോട്ടില്‍ ഹാഷിഷ് ഓയില്‍, 1200 ഗ്രാം കഞ്ചാവ്, നാടന്‍ തോക്ക്, നാടന്‍ ബോംബ് എന്നിവ പിടിച്ചെടുത്തു.ഇയാളില്‍ നിന്നും നാല് ലക്ഷത്തോളം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതു കൂടാതെ തെലങ്കാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷന്‍ അരിയുടെ 11 ചാക്കുകളും ദിലീപിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. ലഹരിക്കടത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്നത് റേഷന്‍ അരിയുടെ ചാക്കുകളാണെന്നാണ് പൊലീസ് നിഗമനം. 

ദിലീപിന്റെ ഭാര്യ പ്രഭുല്ലയെയും പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ലഹരിയുടെ ചില്ലറ വില്‍പന വീട്ടില്‍ നടത്തിയിരുന്നത് പ്രഭുല്ലയാണെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടില്‍ നിന്നും പിടികൂടിയത്.

Share this story