വേനല്‍ മഴ കനക്കും; 19 മുതല്‍ കനത്ത മഴ
Summer rain
ഇതുവരെ 121 ശതമാനം അധികം വേനൽ മഴ ലഭിച്ചുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം .

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ മാസം 19 മുതൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമഘട്ടത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴ പെയ്യും. ഇതുവരെ 121 ശതമാനം അധികം വേനൽ മഴ ലഭിച്ചുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഉച്ചയ്ക്ക് രണ്ടു മണി മുതൽ 10 മണിവരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി അധികൃതർ സൂചിപ്പിച്ചു.

Share this story