'വെയിലും മഴയും കൊള്ളാത്തതിന്റെ സൂക്കേട്'; അനില്‍ ആന്റണിയെ പുറത്താക്കണമെന്ന് റിജില്‍ മാക്കുറ്റി

google news
rigil

ബിബിസി ഡോക്യുമെന്ററിയുമായുള്ള വിവാദങ്ങളില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റി. മൂക്കാതെ പഴുക്കുന്ന നേതാക്കന്‍മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരുക്ക് ചെറുതല്ലെന്ന് റിജില്‍ വിമര്‍ശിച്ചു.'അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങള്‍ പറയാന്‍. പാര്‍ട്ടി അനില്‍ ആന്റണിയെ പുറത്താക്കണം. അല്‍പ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണ്. അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്', റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്:മൂക്കാതെ പഴുക്കുന്ന നേതാക്കന്‍മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരുക്ക് ചെറുതല്ല. അനില്‍ ആന്റണി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങള്‍ പറയാന്‍.പാര്‍ട്ടി അനില്‍ ആന്റണിയെ പുറത്താക്കണം. പാര്‍ട്ടിയില്‍ വരുമ്പോള്‍ തന്നെ ഇവര്‍ക്കൊക്കെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ഇവനൊക്കെ തയ്യാറാകുന്നത്. അല്‍പ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണ്. അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്.

Tags