സുധാകരന്റെ പ്രസ്താവന കേവലം നാക്കു പിഴയല്ല ; വിമര്‍ശനവുമായി പി കെ ബഷീര്‍

basheer

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എ.
പോസ്റ്റിങ്ങനെ

മതേതര മൂല്യത്തില്‍ അധിഷ്ഠിതമായിരുന്നു എന്നും കോണ്‍?ഗ്രസ് പാര്‍ട്ടിയുടെ നിലപാടുകള്‍.  ഹൈക്കമാന്‍ഡ് മുതല്‍ താഴെ തട്ടിലുള്ള നേതാക്കളും, പ്രവര്‍ത്തകരും വരെ ജാതിമതഭേദമന്യേ ആളുകളെ സ്‌നേഹിക്കാനും, സേവിക്കാനും മുന്നിട്ട് നില്‍ക്കുന്നവരായിരുന്നു.  എന്നാല്‍ ഇന്ന് കേരളം ഒരുമയോടെ പിടിച്ചു നിര്‍ത്തുന്ന ബി ജെ പിആര്‍ എസ് എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തില്‍ സ്വീകാര്യത നല്‍കുന്ന പ്രസ്താവനകളാണ് കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരന്റെ ഭാ?ഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നത്.  അതിന് അദ്ദേഹം മഹാനായ നെഹ്‌റുവിന്റെ മതേതര നിലപാടുകളെ വരെ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തുന്നുവെന്നത് ഖേദകരമാണ്.
കോണ്‍?ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് മുന്നോട്ട് വെക്കുന്ന ആശയങ്ങളില്‍ നിന്നുള്ള പൂര്‍ണമായ വ്യത്യചലനമാണിത്.  യു ഡി എഫ് സഖ്യത്തിന് പിന്നില്‍ അണിനിരക്കുന്ന ലക്ഷകണക്കിന് വരുന്ന കേരള ജനതയെ വഞ്ചിക്കുന്ന നിലപാടുകളാണ് അദ്ദേഹത്തിന്റെ ഭാ?ഗത്തു നിന്നും ഉണ്ടാകുന്നത്.  മതേതര നിലപാടില്‍ വിശ്വസിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീ?ഗ് അടക്കമുള്ള യു ഡി എഫ് സഖ്യകക്ഷികളേയും അദ്ദേഹത്തിന്റെ നിലപാട് ആശയ കുഴപ്പത്തിലാക്കുന്നു.  ഈ പാര്‍ട്ടികളുടെ മതേതര നിലപാട് പോലും പൊതുജന മധ്യത്തില്‍ ചോദ്യം ചെയ്യപ്പെടും വിധം പ്രസ്താവനകളും, നിലപാടുകളുമാണ് കെ പി സി സി പ്രസിഡന്റ് സ്വീകരിച്ചു വരുന്നതെന്നത് വേദനാജനകമാണ്.  മുസ്ലിം ലീഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാക്കുന്ന വിഷമം ചെറുതല്ല.  ഇത് ബഹുമാന്യരായ എന്റെ പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു പ്രാവശ്യം നാക്ക് പിഴ സംഭവിക്കുന്നത് സ്വാഭാവികമായും മനസിലാക്കാം.  പക്ഷേ തുടര്‍ച്ചയായി ഇദ്ദേഹത്തിന് എങ്ങനെ ഈ വിഷയത്തില്‍ നാക്ക് പിഴ വരുന്നുവെന്ന മതേതര വാദികളുടെ ആശങ്ക ഹൈക്കമാന്‍ഡ് ?ശ്രദ്ധിക്കേണ്ടതുണ്ട്.  ഈ വിഷയം ബഹുമാന്യരായ കോണ്‍?ഗ്രസ് നേതൃത്വം വളരെ ?ഗൗരവമായി കാണണമെന്ന് അഭ്യര്‍ഥിക്കുകയാണ്.  കേരളത്തിന്റെ മതേതര നിലപാടിന് വിള്ളല്‍ വീഴ്ത്തുന്ന ഇത്തരം പ്രസ്താവനകള്‍ ഉന്നത സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരില്‍ നിന്നും ഉണ്ടാകരുത്.  വിമര്‍ശനങ്ങളെ എന്നും ജനാധിപത്യ ബോധത്തോടെ സ്വീകരിച്ച കോണ്‍?ഗ്രസ് പാര്‍ട്ടി ഈ കാര്യങ്ങളും ?ഗൗരവമായും, വിഷയപരമായും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Share this story