കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ മന്ത്രി ആര്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തും

Minister R Bindu

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കും.
ഡയറക്ടര്‍ ശങ്കര്‍ മോഹനന്‍ കഴിഞ്ഞ ദിവസം രാജിവച്ചെങ്കിലും സമരത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പിന്മാറിയില്ല. തങ്ങള്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ കൂടി പരിഹരിച്ചു നല്‍കാതെ സമരം അവസാനിപ്പിക്കേണ്ട എന്നാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.ഇതേതുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥികളെ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചത്.

Share this story