തിരുവല്ലയിൽ ക്ഷേത്രത്തിന്റെ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

google news
death

തിരുവല്ല: തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തിൽ വീണു വിദ്യാർത്ഥി മരിച്ചു. മന്നങ്കരചിറ  സ്വദേശി കാശിനാഥൻ (16) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.

കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപെട്ടു. രാവിലെ 11.30 യോടെയാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ ബഹളം കേട്ടാണ് നാട്ടുകാർ എത്തിയത്.

Tags