എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ സമരം ഇന്നു മുതല്‍

google news
swiggy

എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതല്‍. മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ലേബര്‍ കമ്മീഷണര്‍ സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്തും.
ശനിയാഴ്ച സ്വിഗ്ഗി കന്പനിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. നാല് കിലോമീറ്റര്‍ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തില്‍ പോയി, തിരിച്ചെത്തുമ്പോള്‍ 8 കിമി ആണ് ജീവനക്കാര്‍ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാര്‍ പറയുന്നത്. 

പത്ത് കിലോമീറ്റര്‍ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാല്‍ 50 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. തിരികെ വരുന്ന പത്ത് കിലോമീറ്റര്‍ ദൂരം കൂടികണക്കിലെടുത്താല്‍ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നാണ് ഇവരുടെ പരാതി.  ഈ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി തയ്യാറാകാത്തതോടെയാണ് സ്വിഗ്ഗി വിതരണക്കാര്‍ അനിശ്ചിതകാല ലോഗൗട്ട് സമരം പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ഒക്ടോബറിലും തൊഴിലാളികള്‍ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചു. എന്നാല്‍ സ്വിഗ്ഗി ഉറപ്പ് പാലിച്ചില്ല

Tags