മലപ്പുറത്ത് തെരുവ് നായ ആക്രമണം; 16 പേരെ കടിച്ച നായയെ പിടികൂടി

dog

തെരുവുനായയെ നാട്ടുകാര്‍ പിടികൂടി അധികൃതരെ ഏല്‍പ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേലങ്ങാടി ഹൈസ്‌കൂള്‍ ഭാഗം തയ്യില്‍, മൈലാടി ഭാഗങ്ങളില്‍ തെരുവുനായ പതിനാറോളം പേരെ കടിച്ചത്. 

ഹൈസ്‌കൂള്‍ ഭാഗത്ത് ആടമ്പുലാന്‍ മുജീബിന്റെ മൂന്ന് വയസ്സായ കുട്ടിയെ നായ കടിച്ചു. മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവിടെ തന്നെ കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് കടിയേറ്റു. തയ്യില്‍ ഭാഗത്ത് വീട്ടുപറമ്പില്‍ നില്‍ക്കുകയായിരുന്നു സ്ത്രീയ്ക്ക് കടിയേറ്റു. ഇവരുടെ വസ്ത്രത്തില്‍ കടിയേറ്റതിനാല്‍ ശരീരത്തിലേക്ക് കടിയേറ്റിട്ടില്ല. തയ്യില്‍ മൈലാടി ഭാഗത്ത് വേറെയും തെരുവുനായ്ക്കള്‍ നാട്ടുകാരെ കടിച്ചിട്ടുണ്ട്. പിടികൂടിയ നായയെ 14 ദിവസം നിരീക്ഷണം നടത്തും.

Tags