ആലപ്പുഴയിലും കോഴിക്കോട്ടും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
popular front

ദേശീയസംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആ?ഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആലപ്പുഴ വളഞ്ഞവഴിയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി . രണ്ട് കെ എസ്ആര്‍ടിസി ബസുകള്‍, ടാങ്കര്‍ ലോറി, ട്രെയിലര്‍ ലോറി എന്നിവയുടെ ചില്ല് തകര്‍ന്നു. കല്ലെറിഞ്ഞവര്‍ ബൈക്കില്‍ രക്ഷപെട്ടുപൊലിസിന്റെ കണ്ണില്‍ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടത്. ഹരിപ്പാട് നിന്നും ആലപ്പുഴയിലേക്ക് വന്ന ബസിന് നേരയാണ് കല്ലേറ് ഉണ്ടായത്.

ഇതിനിടെ കോഴിക്കോട് ഫറോക് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കെ എസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ആര്‍ക്കും പരുക്കില്ല. കോഴിക്കോട് വൈഎംസിഎ ക്രോസ്സ് റോഡില്‍ ഗതാഗതം തടഞ്ഞു. കോഴിക്കോട് കെ എസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്‍പില്‍ ബാംഗ്‌ളൂര്‍ ബസിനു നേരെ ബൈക്കില്‍ എത്തിയ സംഘം കല്ലെറിഞ്ഞു

കൊയിലാണ്ടി ആനക്കുളത്ത് ലോറിക്ക് നേരെയും അക്രമം ഉണ്ടായിട്ടുണ്ട്. പുലര്‍ച്ചെ 3.50 നാണ് അക്രമം നടന്നത്. ലോറിയുടെ ഗ്ലാസ് തകര്‍ന്നു. കോഴിക്കോട് കല്ലായിയിലും വാഹനത്തിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ലോറിയുടെ ഫ്രണ്ട് ഗ്ലാസ് തകര്‍ന്നു പി എസ് സി പരീക്ഷ നടക്കുന്ന ഗവ.യുപി സ്‌കൂളിന്റെ മുന്നില്‍ ആണ് സംഭവം. 6.15 ഓടെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു രക്ഷപ്പെടുകയായിരുന്നു.പൊലീസ് സ്ഥലത്തു ഉണ്ടായിരുന്നെങ്കിലും പിടികൂടാന്‍ പറ്റിയില്ല.

Share this story