സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടമുറപ്പിച്ച്‌ കോഴിക്കോട്

ytyrs

കോഴിക്കോട് : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് ജില്ല കിരീടമുറപ്പിച്ചു. 938 പോയിന്റ് നേടിയാണ്   കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്.കണ്ണൂരിന് 918 ഉം പാലക്കാടിന്  916ഉം പോയിന്റാണ്. 

156 പോയിന്റ് നേടിയ ആലത്തൂർ ഗുരുകുലം ഹയർ സെക്കണ്ടറി സ്‌കൂൾ ആണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്‌കൂൾ. 142 പോയിന്റ് നേടിയ വഴുതക്കാട് കാർമൽ ഇ.എം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ആണ് രണ്ടാം സ്ഥാനവും 114 പോയിന്റുള്ള കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.

Share this story