
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ മുന്ന് പേര്‍കൂടി പിടിയില്‍. അറസ്റ്റിലായ ഒരാള്‍ ശഖുവാരത്തോട് പള്ളി ഇമാമാണ്. രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പള്ളി ഇമാം സദ്ദാം ഹുസൈന്‍, അഷ്ഫാക്ക്, അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്.
അഷ്ഫാക്കും അഷ്‌റഫും ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്. പ്രതികളില്‍ ഒരാളെ ഒളിവില്‍ പാര്‍പ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. ഒരു പ്രതിയുടെ മൊബൈല്‍ ഫോണും ഇയാള്‍ സൂക്ഷിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.
ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ പടിയിലായവരുടെ എണ്ണം ഏഴായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേര്‍ ഇപ്പോഴും ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും എഡിജിപി വിജയ് സാഖറെ അറിയിച്ചു.
നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികളെ റിമാന്റ് ചെയ്തു.കൊലയാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ശംഖുവാരത്തോട് പള്ളിയില്‍ നിന്ന് കണ്ടെടുത്തു. ആയുധം കൊണ്ടുവന്ന ഓട്ടോറിക്ഷയും പ്രതികളുടെ മൂന്ന് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സുബൈര്‍ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയില്‍ മോര്‍ച്ചറിക്ക് സമീപത്തെ കബര്‍സ്ഥാനില്‍ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. ശംഖുവാരത്തോട്ടെ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള പള്ളിയില്‍ നിന്നും ഫോണ്‍ കണ്ടെത്തി.കൊലപാതകത്തിന് ശേഷം രക്ഷപ്പെടും മുന്‍പ് അബ്ദുള്‍ റഹ്മാന്‍ സഹോദരനെയാണ് ഫോണ്‍ ഏല്‍പ്പിച്ചത്. ബിലാല്‍ അത് പള്ളിയില്‍ ഒളിപ്പിച്ചു വെച്ചു. പള്ളിയോട് തൊട്ടുള്ള സ്ഥലത്താണ് ആയുധം കൊണ്ടുവന്ന ഓട്ടോറിക്ഷ ഉപേക്ഷിച്ചത്. അഞ്ച് വാളുകള്‍ 15ന് രാത്രി തന്നെ ഓട്ടോയില്‍ എത്തിച്ചിരുന്നുവെന്ന് പ്രതികള്‍ തെളിവെടുപ്പിനിടെ പറഞ്ഞു.