ശ്രീനിവാസന്‍ വധം: അന്വേഷണം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും
Sreenivasan murder

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലപാതകത്തില്‍ അന്വേഷണം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും നീളുന്നു. പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ധിഖ് അറസ്റ്റിലായതോടെയാണ് കൊലപാതകത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് പുറത്ത് വരുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ച് പേര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. പോപ്പുലര്‍ ഫ്രണ്ട് കോട്ടക്കല്‍ ഏരിയ റിപ്പോട്ടര്‍ സിറാജുദ്ദീനെ അറസ്റ്റ് ചെയ്തതോടെയാണ് ശ്രീനിവാസന്‍ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇയാളില്‍ നിന്ന് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ധിഖിനെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സിറാജുദ്ദീന്റെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിനുള്ള പങ്ക് പുറത്ത് വന്നത്.

അബൂബക്കര്‍ സിദ്ധിഖിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലുവള്ള പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. കേസില്‍ ഇതുവരെ 27 പേര്‍ പിടിയിലായ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടനെ അറസ്റ്റിലാകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ കൊലപ്പെടുത്താനുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പട്ടിക പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊലപാതകത്തിനായി പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയ സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് അന്വേഷണ സംഘത്തിന് ലഭിച്ചു. പിടിയിലായ സിറാജുദ്ദീനില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

Share this story