ഗായകനായി അരങ്ങേറി ക്രിക്കറ്റ് താരം ശ്രീശാന്ത്
sreeshand

അഭിനയവും ഡാന്‍സ് നമ്പറുകളുമായി ബിഗ്സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയില്‍ കൂടി ചുവട് വയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ അരങ്ങേറ്റം. എന്‍എന്‍ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിര്‍മ്മിച്ച് പാലൂരാന്‍ സംവിധാനം ചെയ്യുന്ന ‘ഐറ്റം നമ്പര്‍ വണ്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റര്‍ ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്. ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കുന്നുണ്ട്.

‘ആളുകള്‍ ഇഷ്ടപ്പെടുന്ന, വൈറലാകാന്‍ സാധ്യതയുള്ള പാട്ടാണ്. ഡാന്‍സ് ഓറിയന്റഡ് എന്റര്‍ടെയ്‌നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ കോമഡി ഫ്‌ലേവറുള്ള കഥാപാത്രമാണ് തന്റേതെ’ന്നും കൊച്ചിയില്‍ നടന്ന റിക്കോര്‍ഡിംഗ് വേളയില്‍ തികഞ്ഞ ആഹ്ലാദത്തോടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു. സജീവ് മംഗലത്താണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്ന ഐറ്റം ഡാന്‍സും ചിത്രത്തിന്റെ പ്രത്യേകതയാണ്. ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഐറ്റം നമ്പര്‍ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടന്‍ ആരംഭിക്കും.

Share this story