നഴ്‌സിംഗ് മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കും ; വീണാ ജോര്‍ജ്

veena george

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും നഴ്‌സിങ് മേഖലയ്ക്ക് പ്രത്യേക പരിഗണനയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണ ജേര്‍ജ്.
മൂവായിരത്തോളം നഴ്‌സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് കൊച്ചിയില്‍ ഈ മാസം 21 മുതല്‍ 25 വരെ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ നേതൃത്വത്തില്‍ ജോബ് ഫെയര്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടു പുതിയ മെഡിക്കല്‍ കോളജുകളില്‍ ഉടന്‍ ക്ലാസുകള്‍ തുടങ്ങും. 60 സീറ്റുകള്‍ വീതമുള്ള രണ്ടു പുതിയ നഴ്‌സിംഗ് കോളജുകള്‍ പാരിപ്പള്ളിയിലും മഞ്ചേരിയിലും ആരംഭിക്കും. സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പിജി കോഴ്‌സുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
 

Share this story