കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഇന്ന്
vaccine
ഒന്നാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കാനുള്ളതും രണ്ടാം ഡോസിന്റെ കാലാവധി എത്തിയതുമായ കുട്ടികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 

12 മുതല്‍ 14 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബിവാക്‌സിന്റെ പ്രത്യേക വിതരണം ഇന്ന് നടക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോര്‍ബിവാക്‌സ് സെഷന്‍ ഉണ്ടായിരിക്കും. ഒന്നാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കാനുള്ളതും രണ്ടാം ഡോസിന്റെ കാലാവധി എത്തിയതുമായ കുട്ടികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 

12 വയസ്സു മുതല്‍ 14 വയസ്സു വരെ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിനേഷന്‍ സ്വീകരിച്ചുവെന്ന് സ്‌കൂള്‍കോളജ് അധികൃതര്‍ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share this story