ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും : സ്പീക്കർ എ.എൻ ഷംസീർ

Speaker AN Shamseer

കണ്ണൂർ: സംസ്ഥാനത്ത് ഗവർ ണരും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ മാധ്യമ പ്രവർത്തകരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തിൽ ശുഭാപ്തിവിശ്വാസമുണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. എല്ലാ നിയമസഭാ കാര്യങ്ങളിലും ഗവർണർ സഹകരിക്കുമെന്നാണ് വിശ്വാസം. ഗവർണറെ വസതിയിൽ സന്ദർശിച്ചത് ഉപചാരം മാത്രമാണെന്നും മറ്റു ദുർവ്യാഖ്യാനങ്ങൾ അതിൽ വേണ്ടെന്നും ഷംസീർ പറഞ്ഞു.

Share this story