സ്മാർട്ട് മേയർ : തിരുവനന്തപുരത്തിന്റെ മനം നിറച്ച് ' നഗരസഭ ജനങ്ങളിലേക്ക് '
nagarasaba-janangalilekk

തിരുവനന്തപുരം നഗരസഭയുടെ ” നഗരസഭ ജനങ്ങളിലേക്ക് ” ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചാണ് സോഷ്യൽ മീഡിയയിൽ #SmartTrivandrum #SmartMayor ഹാഷ് ടാഗ് നിറയുന്നത്. ജനങ്ങളുടെ പരാതികൾ മേയർ നേരിട്ട് കേട്ട് പരിഹരിക്കുന്ന് എന്നതാണ് ” നഗരസഭ ജനങ്ങളിലേക്ക് ” ക്യാമ്പയിന്റെ പ്രത്യേകത.

സാധാരണ അദാലത്തുകളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് നഗരത്തിലെ ഏത് വിഷയത്തിലും പരാതി ഉന്നയിക്കാം. അപ്പോൾ പരിഹരിക്കാവുന്നത് അപ്പോൾ തന്നെ പരിഹരിക്കും. പരിശോധിക്കേണ്ട പരാതികൾ പരമാവധി ഒരു മാസത്തിനുള്ളിൽ പരിഹരിച്ച് പരാതിക്കാരെ അങ്ങോട്ട് അറിയിക്കും എന്നാണ് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചത്. ഇതിന് വൻ സ്വീകാര്യതയാണ് ആദ്യ ദിവസം കിട്ടിയത്.

ശ്രീകാര്യം സോണലിൽ 104 പരാതികൾ കിട്ടിയതിൽ 24 എണ്ണം അപ്പോൾ തന്നെ പരിഹരിച്ചു. ബാക്കി പരാതികൾ ഒരു മാസത്തിനകം പരിശോധിച്ച് അറിയിക്കും. ഇതിന് പിന്തുണയുമായാണ് #SmartMayor എന്ന ഹാഷ് ടാഗുമായി സോഷ്യൽ മീഡിയയിലെ യുവാക്കൾ രംഗത്ത് എത്തിയത്. മുൻ മേയർ വി.കെ പ്രശാന്തിനെ മേയർ ബ്രോ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വിളിച്ചിരുന്നത്.

അഴിമതിക്കാർക്കെതിരെ കർശന നടപടി എടുത്ത് തുടങ്ങിയത് സാധാരണക്കാർക്കിടയിൽ ആര്യക്ക് വലിയ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് യുവജനങ്ങൾ ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനെതിരായ നടപടികളെ കൈയ്യടിച്ച് സ്വീകരിച്ചു. തലസ്ഥാനം സ്മാർട്ടാക്കാൻ സ്മാർട്ടായ മേയർ ഉണ്ട് എന്നാണ് ചർച്ച . ഏതായാലും ആര്യയുടെ ” നഗരസഭ ജനങ്ങളിലേക്ക് ക്യാമ്പയിൻ വൻ ഹിറ്റാകുന്നു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ .

Share this story