സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം : ഏജന്‍സികളുടെ കാര്യത്തില്‍ വ്യക്തത തേടും
silver line


തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കുന്നതിന് നിലവിലെ ഏജന്‍സികളെ തന്നെ കരാര്‍ ഏല്‍പ്പിക്കാമോ എന്ന് സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിനോട് (എജി) നിയമോപദേശം തേടുന്നു. ആറുമാസത്തെ സമയപരിധിക്കുള്ള പഠനം പൂര്‍ത്തിയാക്കാത്ത ഏജന്‍സിക്ക് തന്നെ വീണ്ടും കരാര്‍ നല്‍കിയാലുള്ള നിയമപ്രശ്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. 

ഒരു ഏജൻസി 6 മാസത്തിനകം പഠനം പൂർത്തിയാക്കിയില്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കി പുതിയത് ഇറക്കണമെന്നാണ് വ്യവസ്ഥ. നാല് ഏജന്‍സികളാണ് സില്‍വര്‍ലൈന്‍ സമൂഹികാഘാത പഠനം നടത്തിയിരുന്നത്. എന്നാൽ, രാഷ്ട്രീയ സമരങ്ങളെ തുടര്‍ന്ന് ആറുമാസ കാലാവധിക്കുള്ളില്‍ ഒരു ജില്ലയിലും നൂറ് ശതമാനം പൂര്‍ത്തിയാക്കാന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. 

ഈ സാഹചര്യത്തിലാണ്, ആറുമാസത്തെ സമയപരിധിയിൽ പഠനം പൂര്‍ത്തിയാക്കാത്ത ഏജന്‍സികൾക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയുമോ എന്നതിൽ എജിയോട് നിമയപദേശം തേടുന്നത്. നിലവിലെ ഏജന്‍സികള്‍ക്ക് തുടരാമെന്നാണ് എജിയുടെ നിയമോപദേശമെങ്കില്‍ ഉടന്‍ വിജ്ഞാപനം ഇറങ്ങും. പുതിയ ഏജന്‍സിയെ കണ്ടെത്താനാണ് നിയമോപദേശമെങ്കില്‍ അവരെ കണ്ടെത്തുന്നതിനുള്ള കാലതാമസം എടുക്കും. 
 

Share this story