സിദ്ദിഖ് കാപ്പന്‍ ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയില്‍

siddique kappan
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയില്‍. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇഡിയ്ക്ക് നോട്ടീസ് അയച്ചു. ഹാഥ്‌റാസിലെ ബലാത്സംഗ കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബറിലാണ് കാപ്പന്‍  അറസ്റ്റിലാകുന്നത്.
സിദ്ദിഖ് കാപ്പന്റെ ഇഡി കേസിലെ ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കി. ഇഡി വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കാപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 
രണ്ടാഴ്ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. ഇഡി കേസില്‍ കീഴ്‌കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇതില്‍ അപ്പീലുമായിട്ടാണ് സിദ്ദിഖ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
 

Share this story