ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം
liquor
ഓരോ ഔട്ട്‌ലെറ്റിലേക്കും 350 മുതല്‍ 400 കെയ്‌സ് ജവാന്‍ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ പരമാവധി 100 കെയ്‌സ് മാത്രമാണ് ലഭ്യമാകുന്നതെന്നാണ് വിവരം.

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കേരള സര്‍ക്കാരിന്റെ ജവാന്‍ റമ്മും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഓരോ ഔട്ട്‌ലെറ്റിലേക്കും 350 മുതല്‍ 400 കെയ്‌സ് ജവാന്‍ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ പരമാവധി 100 കെയ്‌സ് മാത്രമാണ് ലഭ്യമാകുന്നതെന്നാണ് വിവരം.

വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പലരും വ്യാജമദ്യത്തിന് പിന്നാലെ പോകുന്ന അവസ്ഥയുമുണ്ട്. ഇത് വലിയ ദുരന്തത്തിന് വഴിവയ്ക്കുമെന്നാണ് എക്‌സൈസിന്റെ മുന്നറിയിപ്പ്. നേരത്തേ വ്യാജമദ്യ കേസില്‍ പിടിക്കപ്പെട്ടവരെ എക്‌സൈസ് നിരീക്ഷിച്ചുവരുകയാണ്. സ്പിരിറ്റ് വില കൂടിയതോടെയാണ് മദ്യ വിതരണം പ്രതിസന്ധിയിലായത്.

Share this story