ദിലീപിനെ സഹായിച്ചെന്ന കേസ്: ഷോണിനെ 3 മണിക്കൂര്‍ ചോദ്യംചെയ്തു, ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം

Shone Georgeകൊച്ചി: നടന്‍ ദിലീപിനെ സഹായിച്ചെന്ന കേസില്‍ പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പുതിയ മൊഴിയിലെ വിവരങ്ങള്‍ പരിശോധിക്കും. വാട്ട്‌സ്ആപ്പ് സന്ദേശങ്ങളില്‍ വ്യക്തവരുത്തേണ്ടതുണ്ടന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലില്‍ മുന്‍ നിലപാടില്‍ തന്നെ ഷോണ്‍ ഉറച്ചുനിന്നു. തനിക്ക് ലഭിച്ച സന്ദേശം ദിലീപിന്റെ സഹോദരന് അയച്ച് കൊടുക്കുക മാത്രമാണ് ചെയ്തത്. ആര് അയച്ചു എന്ന കാര്യം ഓര്‍ക്കുന്നില്ലെന്നും ഷോണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
 

Share this story