ഈസ്റ്റര്‍ ദിനത്തില്‍ ജോയ്‌സ്‌ന പ്രാര്‍ത്ഥിക്കുന്ന ചിത്രം പങ്കുവെച്ച് ഷെജിന്‍
joysna

കോഴിക്കോട് : ഈസ്റ്റര്‍ ദിനത്തില്‍ ജോയ്‌സ്‌നയുടെ ചിത്രം പങ്കുവെച്ച് കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ഡി.വൈ.എഫ്.ഐ. നേതാവ് ഷെജിന്‍. ഫേസ്ബുക്കിലൂടെയായിരുന്നു ഷെജിന്‍ തന്റെ പങ്കാളിയായ ജോയ്‌സ്‌നയുടെ ചിത്രം പങ്കുവെച്ചത്.

‘നന്മയുടേയും സ്‌നേഹത്തിന്റേയും ഈസ്റ്റര്‍ ആശംസകള്‍’ എന്ന കുറിപ്പോടെയാണ് ഷെജിന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇരുവര്‍ക്കും ഈസ്റ്റര്‍ ആശംസയര്‍പ്പിച്ച് നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും സി.പി.ഐ.എം കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ഷെജിന്‍ ജോയ്‌സ്‌നയെ വിവാഹം ചെയ്യുന്നത്.

എന്നാല്‍, ഇതിന് പിന്നാലെ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ ലവ് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ ഇരുവരുടേയും വിവാഹത്തിന് വിവാദ സ്വഭാവം കൈവരികയായിരുന്നു.

Share this story