കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് മത്സരിക്കാമെന്ന് സോണിയ ഗാന്ധി

google news
sashi

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് മത്സരിക്കാമെന്ന് സോണിയ ഗാന്ധി. ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി മത്സരിച്ചേക്കില്ലെന്നും സോണിയ അറിയിച്ചതായാണ് വിവരം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെങ്കില്‍ മത്സരിക്കാന്‍ തരൂര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പൊതു സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കത്തിന്‍റെ ഭാഗമായി തരൂര്‍  പല നേതാക്കളോടും സംസാരിച്ചിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ എം പി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ദില്ലി ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തെരഞ്ഞെടുപ്പിലെ മത്സര സാധ്യതയടക്കം ചര്‍ച്ചയായെന്നാണ് സൂചന. അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാല്‍ തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ശശി തരൂര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതും മത്സരത്തിന് പച്ച കൊടി വീശുന്നതും.

Tags