ശശി തരൂർ എംപി മലപ്പുറം ഡിസിസിയിൽ എത്തി

shashi

മലപ്പുറം: മുസ്ലിം ലീഗ് നേതൃത്വത്തെ പാണക്കാട് തറവാട്ടിലെത്തി കണ്ട ശേഷം ശശി തരൂർ എംപി മലപ്പുറം ഡിസിസിയിൽ എത്തി. എന്നാൽ ജില്ലയിൽ നിന്നുള്ള ഏക കോൺഗ്രസ് എംഎൽഎ എപി അനിൽകുമാർ അടക്കം പ്രമുഖ നേതാക്കളിൽ പലരും പരിപാടിയിൽ നിന്നു വിട്ടുനിന്നു. വിട്ടുനിൽക്കുന്നതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്ന് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു. 

കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടാൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവർ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഡിസിസിയിൽ ഔദ്യോഗിക പരിപാടികളൊന്നും നിശ്ചയിച്ചിരുന്നില്ലെന്നാണ് വിഎസ് ജോയ് പറഞ്ഞത്. അതേസമയം മുദ്രാവാക്യം വിളികളോടെയാണ് ശശി തരൂരിനെ ഡിസിസിയിൽ സ്വീകരിച്ചത്.

Share this story