ശശി തരൂരിനെ പോലെ ഒരു വിശ്വപൗരൻ കോണ്‍ഗ്രസിന്‍റെ നേതൃ രംഗത്തേക്ക് വരുന്നത് ഗുണം ചെയ്യും : തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

pamplani

തലശ്ശേരി : ശശി തരൂരിനെ പോലെ ഒരു വിശ്വ പൗരൻ നേതൃരംഗത്തേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന് മറ്റെല്ലാവരെപ്പോലെ താനും വിശ്വസിക്കുന്നുവെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി .തന്റെ വസതിയിൽ ശശി തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ശശി തരൂരുമായി രാഷ്ട്രീയ ചർച്ചകൾ ഒന്നും നടത്തിയില്ല .ബിഷപ്പ് ഹൗസ് സന്ദർശിക്കണം എന്ന് ശശി തരൂർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്തു .സഭ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്തില്ല .കോൺഗ്രസിനകത്തെ രാഷ്ട്രീയ സാഹചര്യം ശശി തരൂർ വ്യക്തമാക്കിയപ്പോൾ അത് കേട്ടിരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പാംപ്ലാനി വ്യക്തമാക്കി .

Share this story